ഭോപ്പാല്‍: അച്ഛനെതിരെ പരാതിയുമായി എത്തിയ യുവതിയുടെ കാരണം കേട്ട് കോടതി ഞെട്ടി. ലൂഡോ കളിക്കിടയില്‍ അച്ഛന്‍ വഞ്ചിച്ചു എന്നാരോപിച്ചാണ് 24കാരി കുടുംബ കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ലൂഡോ കളിയില്‍ തന്നെ വഞ്ചിച്ച പിതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി കുടുംബ കോടതിയിലെത്തിയത്. യുവതിയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
യുവതി തന്റെ അച്ഛനെ ഒരുപാട് വിശ്വസിച്ചെന്നും അതിനാല്‍ അദ്ദേഹം ഒരിക്കലും ചതിക്കുമെന്ന് അവര്‍ ചിന്തിച്ചില്ലെന്നും കോടതിയിലെ ഉപദേഷ്ടാവായ സരിത പറഞ്ഞു. നിലവില്‍ യുവതിയെ നാല് കൗണ്‍സിലിംഗ് സെഷനുകള്‍ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.