തിരുവനന്തപുരം: അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം ലഭിച്ചാല്‍ വിശ്വസിക്കരുതെന്ന് കേരള പോലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. ഇത് വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പോലീസ് അറിയിച്ചു.
നിരവധി പേര്‍ക്കാണ് ദിവസവും സന്ദേശമെത്തുന്നത്. എസ്എംഎസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. അറിയാത്ത കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. രാജസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.