വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും ഒന്നിച്ച ജീവിച്ചവര്‍ ബോളിവുഡ് സിനിമാ ലോകത്തും തമിഴ് സിനിമാ ലോകത്തും അപൂര്‍വ്വമായെങ്കിലും ഉണ്ട്. വേര്‍പിരിഞ്ഞതിന് ശേഷം ഇനിയൊരിക്കലും കാണരുതാത്ത വിധം തെറ്റിപ്പിരിഞ്ഞവരെക്കാള്, സൗഹൃദ ബന്ധം സൂക്ഷിക്കുന്നവരാണ് പലരും. അക്കൂട്ടത്തിലാണോ ധനുഷും ഐശ്വര്യയും, അല്ലെങ്കില്‍ ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഇനിയും ഉണ്ടോ?
വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലേറെയായി എങ്കിലും ഐശ്വര്യയും ധനുഷും നിയമപരമായി ബന്ധം വേര്‍പെടുത്തിയിരുന്നില്ല. അത് കാരണം ഇരുവരും ഒന്നിക്കാനുള്ള സാധ്യതയുണ്ട് എന്ന് പറഞ്ഞ് ആരാധകര്‍ പ്രാര്‍ത്ഥിക്കാനും തുടങ്ങിയിരുന്നു. രജനികാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഫാന്‍സും മകള്‍ ഐശ്വര്യയുടെ വേര്‍പിരിയലില്‍ ദുഃഖിതരായിരുന്നു. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയും ബന്ധം നിയമപരമായി വേര്പിയാത്തിടത്തോളം സജീവമായി നില്‍ക്കുകയും ചെയ്തു.
എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഐശ്വര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചു. കേസ് കോടതി പരിഗണനയിലാണ്. ഒക്ടോബറില്‍ വിദി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ ഇതാ മറ്റൊരു വാര്‍ത്ത കൂടെ പുറത്തുവരുന്നു. ഇരുവരും വേര്‍പിരിയലില്‍ നിന്ന് പിന്തിരിയുന്നു എന്നും, വീണ്ടും ഒന്നിക്കാനുള്ള സാധ്യതയുണ്ട് എന്നും. അതിന്റെ തെളിവ് കൂടെയാണ് ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ധനുഷ് ലൈക്ക് അടിച്ചത് എന്നാണ് പറയപ്പെടുന്നത്.
‘കുറച്ച് വൈകിപ്പോയി, എന്നാലും സാരമില്ല, എന്റെ ജൂലൈ മാസം ഇങ്ങനെയായികുന്നു’ എന്ന് പറഞ്ഞ് ഐശ്വര്യ ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. യാത്രകളും വര്‍ക്കൗട്ടും മക്കള്‍ക്കൊപ്പമുള്ള ക്വാളിറ്റി ടൈമുമൊക്കെയായിരുന്നു ചിത്രങ്ങളില്‍. ആ ഫോട്ടോയ്ക്കാണ് ധനുഷ് ലൈക്ക് അടിച്ചത്.
ഇത് മാത്രമല്ല, അച്ഛന് രജനികാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോഴൊക്കെ ധനുഷ് ഇത്തരത്തില്‍ ലൈക്ക് അടിച്ചും ഷെയര്‍ ചെയ്തും പിന്തുണച്ചത് വൈറലായിരുന്നു.