ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ടീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.
വിവിധ മേഖലകളിലെ വിദഗ്ദരായ ഫാ. ജോസഫ് ചാക്കോ, ലൂസി സ്ട്രോമൻ, ജിമ്മി കാവിൽ, ഡോ. ബിബിത സിജോയ് പറപ്പള്ളിൽ, ജെഫ്റി ചെറുതാന്നിയിൽ എന്നിവർ സെമിനാർ നയിച്ചു.
സൺഡേ സ്കൂൾ പ്രിൻസിപ്പൾ സാലി കുളങ്ങര, പ്രോഗ്രാം കോഓർഡിനേറ്റർ ജോയ്സൻ പഴയമ്പള്ളിൽ, സൺഡേ സ്കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.