സൂപ്പർ കപ്പ് പോരാട്ടങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജി എം സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് (3-0) തകർത്തത്.

സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളും, പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ഡേവിഡ് കാറ്റലയുടെ ടീമിന് ആധിപത്യമുള്ള വിജയം സമ്മാനിച്ചത്.

തുടർച്ചയായ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുകളും രണ്ട് ക്ലീൻ ഷീറ്റുകളും നേടി ബ്ലാസ്കേരള ബ്ലാസ്റ്റേഴ്‌സ് നവംബർ 6ന് ഗ്രൂപ്പ് സ്റ്റേജിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടും.