55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
ഭ്രഹ്മയുഗത്തിലൂടെ മമ്മൂട്ടി മികച്ച നടനായി മാറി. മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ആസിഫ് അലി നേടി. കിഷ്കിണ്ഡാ കാണ്ഡത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സൗബിൻ ഷാഹിറാണ് മികച്ച സ്വഭാവ നടൻ.



