പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ സൈനികനിയമ പ്രഖ്യാപനം ദേശീയ അസംബ്ലി അസാധുവാക്കി. ചൊവ്വാഴ്ച രാത്രി വൈകി ദക്ഷിണ കൊറിയ നാടകീയമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരുന്നത്. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

രാത്രി വൈകി നടന്ന അടിയന്തര പാർലമെൻ്റ് യോഗത്തിൽ, ഭരണ- പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള 300 നിയമനിർമ്മാതാക്കളിൽ 190 പേർ ഏകകണ്ഠമായി പട്ടാള നിയമം പിൻവലിക്കാൻ വോട്ട് ചെയ്തു. യൂൻ സുക് ഉത്തരവ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ഇത് പിൻവലിക്കേണ്ടി വന്നു.

1980-ന് ശേഷം ദക്ഷിണ കൊറിയയിൽ ഇത്തരമൊരു പട്ടാള നിയമ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. “രാഷ്ട്രവിരുദ്ധത”, “ഉത്തര കൊറിയൻ അനുകൂല ശക്തികൾ” എന്നിവ ഇല്ലാതാക്കാൻ ആവശ്യമായ തീരുമാനത്തെ പ്രസിഡൻ്റ് യൂൻ ന്യായീകരിച്ചു.