ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപമാണ് അപടകം. സേലത്തുനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് സിമന്‍റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് നൂറടി താഴ്ചയിൽ ആറ്റിലേക്ക് മറിഞ്ഞു. ആറ്റിൽ വലിയ രീതിയിൽ വെള്ളം ഉണ്ടായിരുന്നില്ല.