ഈശോയുടെ മാമോദീസയുടെ തിരുനാൾദിനമായ ജനുവരി 12 ന് വത്തിക്കാൻ ജീവനക്കാരുടെ 21 കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകി ഫ്രാൻസിസ് മാർപാപ്പ. കൂടാതെ, സിസ്റ്റൈൻ ചാപ്പലിൽ നടന്ന ചടങ്ങിൽ തങ്ങളുടെ മക്കൾക്ക് വിശ്വാസത്തിന്റെ ഏറ്റവും വലിയ സമ്മാനം നൽകിയ മാതാപിതാക്കളെ പാപ്പ അഭിനന്ദിക്കുകയും ചെയ്തു.

“ഇന്ന് നിങ്ങൾ ഓരോരുത്തരും – മാതാപിതാക്കളും സഭയും തങ്ങളുടെ മക്കൾക്ക് ഏറ്റവും വലിയ സമ്മാനം നൽകുന്നു; ഈ കുഞ്ഞുങ്ങൾക്ക് നൽകുന്ന വിശ്വാസത്തിന്റെ സമ്മാനം. കാരണം, ഇന്ന് അവർക്കാണ് ഈ ചുമതലയുള്ളത്” – സിസ്റ്റൈൻ ചാപ്പലിൽ നടന്ന ചടങ്ങ് ആരംഭിക്കുന്നതിനുമുമ്പ് പരിശുദ്ധ പിതാവ് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ 21 കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയും അവരുടെ കുഞ്ഞുങ്ങൾക്ക് വിശ്വാസത്തിന്റെ നല്ല അനുഭവം നൽകണമെന്ന് ഓർമിപ്പിച്ചു.

പൊന്തിഫിക്കൽ അൽമോണർ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി, വത്തിക്കാൻ സിറ്റി സ്‌റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് കർദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.