നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി. ആഗസ്റ്റ് 23-നാണ് ആക്രമണമുണ്ടായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഈ പ്രദേശത്ത് 38 ക്രൈസ്തവരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആയുധധാരികളായ അക്രമികൾ അഗതു കൗണ്ടിയിലെ ഐവാരി, ഒലെഗാഗ്ബനെ ഗ്രാമങ്ങൾ ആക്രമിച്ച് ആറ് ക്രൈസ്തവരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗതു പ്രാദേശിക ഗവൺമെന്റ് ഏരിയ കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു ഈ കൊലപാതകങ്ങൾ സ്ഥിരീകരിച്ചു.

“ആയുധധാരികളായ ഫുലാനി തീവ്രവാദികൾ കഴിഞ്ഞ മാസങ്ങളിലും ചില ഗ്രാമങ്ങൾക്കുനേരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. ഈ ആക്രമണങ്ങളിൽ നിരവധി ഗ്രാമീണർ അക്രമികളാൽ കൊല്ലപ്പെട്ടു. അവർ വീടുകൾക്ക് തീയിട്ടു. നിലവിൽ, ക്യാമ്പുകളിൽ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന 2,000-ത്തിലധികം ഗ്രാമീണരും ദുരിതബാധിത സമുദായങ്ങളിൽ നിന്നുള്ളവരാണ്” – എബെന്യാക്വു പറഞ്ഞു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ മാറ്റിപ്പാർപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു.