ഒളിമ്പിക്സ് മെഡൽ ജേതാവും കണ്ണൂർ സ്വദേശിയുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു.വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1972 ൽ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ ഗോളിയായിരുന്നു മാനുവൽ ഫ്രെഡറിക്.1971 ൽ ഇന്ത്യൻ ടീമിലെത്തിയ മാനുവല്‍ ഫ്രെഡറിക് ഏഴു വർഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

ഇന്ത്യയ്ക്കായി രണ്ടു ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള മികവുകൾ കാരണം ‘ദ് ടൈഗര്‍’ എന്ന പേരിലായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിൽ അറിയപ്പെട്ടത്.

സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.