രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർക്കെതിരായ അവിശ്വാസ പ്രമേയത്തെച്ചൊല്ലി ബഹളം.  ജഗ്ദീപ് ധൻഖറും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള രൂക്ഷമായ വാക്ക് കൈമാറ്റത്തിന് രാജ്യസഭ സാക്ഷ്യം വഹിച്ചു. പിന്നീട് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

താനൊരു കർഷകൻ്റെ മകനാണെന്നും,  പ്രതിപക്ഷത്തിൻ്റെ നടപടി ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും ഇതിൽ തളരില്ലെന്നും ധൻഖർ പറഞ്ഞു.

“ഞാനൊരു കർഷകൻ്റെ മകനാണ്, ഞാൻ ദൗർബല്യം കാണിക്കില്ല. എൻ്റെ രാജ്യത്തിന് വേണ്ടി ഞാൻ എൻ്റെ ജീവൻ ബലിയർപ്പിക്കും. നിങ്ങൾക്ക് (പ്രതിപക്ഷത്തിന്) 24 മണിക്കൂറും ഒരു ജോലി മാത്രമേയുള്ളൂ, എന്തുകൊണ്ടാണ് ഒരു കർഷകൻ്റെ മകൻ ഇവിടെ ഇരിക്കുന്നത്? ഞാൻ ഒരുപാട് സഹിച്ചു. ഒരു പ്രമേയം കൊണ്ടുവരാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷേ നിങ്ങൾ ഭരണഘടനയെ അപമാനിക്കുകയാണ്,” ധൻഖർ പറഞ്ഞു.