തന്റെ പിതാവും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കണമെന്ന ആഗ്രഹം മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ്റെ ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അദ്ദേഹം മലയാളിയാണെന്നാണ് താൻ ആദ്യം വിചാരിച്ചിരുന്നതെന്നും, പുതുപ്പള്ളിയിൽ വരണമെന്നുള്ള ആഗ്രഹം കേട്ടപ്പോൾ അത്ഭുതപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുമായി അദ്ദേഹത്തിന് മുമ്പ് ബന്ധം ഉണ്ടായിരുന്നാ എന്ന കാര്യത്തിൽ തനിക്ക് അറിവില്ല.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കാണാനും മഹാരാഷ്ട്ര ഗവർണർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറമാണ് ഗവർണർ എന്ന പദവിയെന്നും, പുതുപ്പള്ളിയിൽ എത്തിയപ്പോൾ ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ആരാഞ്ഞു.



