കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന്റെ പിന്നില്‍ ഇടിച്ച് യുവതിക്ക് പരിക്ക്. അമിതവേഗത്തില്‍ എത്തിയ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
നന്ദന എസ്. നായർ(22)ക്കാണ് പരിക്കേറ്റത്. യുവതിയുടെ ഇടതു കാല് ബസിന്റെ ടയറില്‍ കുടുങ്ങി റോഡിലൂടെ ഉരഞ്ഞു. കാൽ പാദത്തിന് ഗുരുതര പരിക്കുണ്ട്.
യുവതിയെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ആലുവ അദ്വൈത ആശ്രമത്തിന് സമീപമാണ് സംഭവമുണ്ടായത്.



