സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7230 രൂപയാണ് നൽകേണ്ടത്. പവന് 57840 രൂപയാണ് വില.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഒരേ നിരക്കിലായിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിൽപന നടന്നത്. നവംബർ 24 നാണ് സ്വർണവില അവസാനമായി 58000ത്തിൽ എത്തിയിരുന്നത്.
സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 102.90 രൂപയും കിലോഗ്രാമിന് 1,02,900 രൂപയുമാണ്.