രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ സമയക്രമവും ഘട്ടം ഘട്ടമായുള്ള അവതരണവും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-നകം പൂർണ്ണമായും തയ്യാറാകുമെന്നും അതിനുശേഷം ഉടൻ തന്നെ യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
മുഴുവൻ റൂട്ടിലും ഒരേസമയം ബുള്ളറ്റ് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുപകരം ഘട്ടം ഘട്ടമായിട്ടായിരിക്കും ബുള്ളറ്റ് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഇത് സാങ്കേതിക പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ, യാത്രക്കാരുടെ സൗകര്യം എന്നിവ മികച്ച രീതിയിൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



