അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി കേസ് ഈ മാസം 27ലേക്ക് മാറ്റി.
മോശം പരാമർശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ നേതൃത്വം നല്‍കുകയും ചെയ്യുന്നുവെന്നാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുത്തിട്ടില്ല.
ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിച്ചത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിലപാട് കോടതി തേടിയത്.