കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ മൂന്ന് ദിവസമായി കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. രാവിലെ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ഒന്നര മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി താഴെ ഇറക്കി. ഇതിനു ശേഷം മറ്റൊരു ചാക്കിലേക്ക് മാറ്റി. ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറി പാമ്പിനെ സഞ്ചിയിലേക്ക് കയറ്റിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്‍, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.