ഫ്‌ളോറിഡയിലെ കോകോയിൽ അയൽവാസിയുടെ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ അമ്പതുകാരിയായ ജോഡി കോവൻ കൊല്ലപ്പെട്ടു. മേയ് 19ന് പുലർച്ചെ സ്വന്തം ചെറിയ നായയുമായി നടക്കാനിറങ്ങിയ ജോഡിയെ രണ്ട് വലിയ മിശ്രയിനം നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
നായ്ക്കൾ ജോഡിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയ പങ്കാളി ഡോണൽ സ്മിത്ത്, നായ്ക്കളെ തുരത്തി ഉടൻ തന്നെ 911ൽ വിവരമറിയിച്ചു.
ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ജോഡിയെ എയർലിഫ്റ്റ് വഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സംഭവത്തിൽ ബ്രെവാർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ ആനിമൽ കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തു.



