4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കളായ ഇന്ത്യക്ക് ലഭിക്കുക. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 2.24 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. സെപ്റ്റംബറിലാണ് ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂര്‍ണമെന്‍റില്‍ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 13.88 ദശലക്ഷം ഡോളര്‍ (ഏകദേശം 123 കോടി രൂപ) ആണ്. 2022 ലെ ലോകകപ്പിലെ സമ്മാനത്തുകയെക്കാള്‍ 297 ശതമാനം കൂടുതലാണിത്.