കോഴിക്കോട്: ഇന്ധന വില വര്ദ്ധന തുടര്ന്നാല് അടുത്തയാഴ്ച മുതല് സംസ്ഥാനത്തു സ്വകാര്യബസുകള് ഓട്ടം നിര്ത്തുമെന്ന് ബസുടമകള്. ഗതികേട് കൊണ്ടാണ് സർവീസ് നിർത്തിവെക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷന് സംസ്ഥാന ജനറല് സെക്രട്ടറി ഹംസ ഏരിക്കുന്നന് പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല, കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകള്ക്ക് സബ്സിഡിയോടെ ഡീസല് നല്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തയ്യാറാകണം. യാത്രാ നിരക്ക് വര്ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്ക്കില്ല. യാത്രാ നിരക്ക് വര്ധിപ്പിച്ചാല് പ്രതിസന്ധി കൂടും. സംസ്ഥാന സര്ക്കാര് ബസുടമകളുമായി ചര്ച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നന് പറഞ്ഞു.
‘ഇങ്ങനെയെങ്കില് അടുത്തയാഴ്ച മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തും’; ഇന്ധനവില വർധന കാരണം കനത്ത നഷ്ടമെന്ന് ഉടമകൾ



