Author: George Kakkanatt

ദീപക്​ മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ദീപക്​ മിത്തല്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. മന്ത്രാലയത്തില്‍ ജോയിന്‍റ്​ സെക്രട്ടറിയായ അദ്ദേഹം​ അംബാസഡറായി ഉടന്‍ ചുമതലയേല്‍ക്കും. നിലവിലെ ഇന്ത്യന്‍ അംബാസഡര്‍ പി....

Read More

പ്രവാസികളുടെ മടങ്ങിവരവ്: 45000 ലേറെ പേര്‍ എത്തുമെന്ന് പ്രതീക്ഷ

തൃശൂര്‍: ലോക്ക് ഡൗണ്‍ പൂര്‍ത്തിയാകുമ്ബോള്‍ തൃശൂര്‍ ജില്ലയിലേക്ക് 45036 പ്രവാസികള്‍ മടങ്ങിയെത്തുമെന്ന് പ്രാഥമിക കണക്ക്. തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വാര്‍ഡ്തല സര്‍വെ പൂര്‍ത്തിയായതിന് ശേഷം നടത്തിയ അവലോകനത്തിലാണ് ഈ അനുമാനം. നഗരസഭകളിലും പഞ്ചായത്തുകളിലും റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാണ് സര്‍വെ നടത്തിയത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നിര്‍ദ്ദേശപ്രകാരം പൂര്‍ത്തിയാക്കിയ സര്‍വേ പ്രകാരം 45036 പ്രവാസികള്‍ തിരികെ ജില്ലയിലെത്തും. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 271 പേരും 7 നഗരസഭകളിലായി 5463 പേരും 86 ഗ്രാമ പഞ്ചായത്തുകളിലായി 39302 പേരും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 33642 പേര്‍ക്ക് അവരവരുടെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നതിനുളള സൗകര്യമുണ്ട്. അവശേഷിക്കുന്ന 11394 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്ന പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (അപ്പ്‌ലേറ്റ് അതോറിറ്റി) കെ മധുവിന്റെ നേതൃത്വത്തിലാണ് സര്‍വെ നടപടികള്‍...

Read More

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി; ബസ് മാര്‍ഗം നാട്ടില്‍ എത്തിക്കാം

ന്യൂഡല്‍ഹി: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി. സംസ്ഥാനങ്ങള്‍ പരസ്പരം തീരുമാനിച്ച്‌ ബസുകളില്‍ ഇവരുടെ മടക്കം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രത്യേക തീവണ്ടികള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബസുകളില്‍ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും മറ്റുള്ളവരും സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ പരസ്പരം സംസാരിച്ച്‌ ആരെയൊക്കെ കൊണ്ടുപോകണം എന്ന കാര്യം തീരുമാനിക്കണം. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിച്ച്‌ ബസുകളില്‍ ഇവരെ കൊണ്ടുപോകണം. കൂടുതല്‍ സംസ്ഥാനങ്ങള്‍ വഴി യാത്ര വേണ്ടിവരുന്നെങ്കില്‍ അവര്‍ ഈ ബസുകള്‍ക്ക് അനുമതിയും നല്‍കണം. സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ആവശ്യമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദേശങ്ങള്‍. അതെസമയം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു. തിരിച്ചുകൊണ്ടുവരുന്നവരില്‍ സംസ്ഥാനം പ്രഥമ പരിഗണന നല്കുന്ന വിഭാഗങ്ങള്‍ ഇവയാണ്. 1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍. 2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍. 3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍. 4. പരീക്ഷ, ഇന്റര്വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍. 5. തീര്ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍. 6. ലോക്ക്ഡൗണ്മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍. 7. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍. 8.കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുമുണ്ട്. പ്രത്യേകിച്ച്‌ കര്‍ണാടകത്തിലെ കുടകില്‍...

Read More

തമിഴ്‌നാട്ടില്‍ പുതുതായി 104 കൊവിഡ് കേസുകള്‍: രോഗബാധിതരുടെ എണ്ണം 2162 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന പുതുതായി 104 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയില്‍ മാത്രം 94 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത ചെന്നൈയില്‍ 48 മണിക്കൂറിനിടെ 200ലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്താകെ 2162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രണ്ട്‌ പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. 12 വയസ്സിന് താഴെയുള്ള 124 കുട്ടികള്‍ക്കാണ് ഇതു വരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇന്ന് 82 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം...

Read More

കോവിഡ്: 25 കോടി നല്‍കിയതിന് പിന്നാലെ മുംബൈ പോലീസിന് 2 കോടി രൂപ നല്‍കി അക്ഷയ് കുമാര്‍

മുംബൈ: പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്‍കി നടന്‍ അക്ഷയ് കുമാര്‍. മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രകാന്ത് പെന്ദുര്‍കര്‍, സന്ദീപ് സര്‍വ് എന്നിവര്‍ മരണമടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. അടിയന്തിരഘട്ടത്തില്‍ ധനസഹായം നല്‍കിയതിന് മുംബൈ പോലീസ് അക്ഷയ്കുമാറിനോട് നന്ദി അറിയിച്ചു. മുന്‍പ് ബൃഹദ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് താരം 3 കോടി രൂപ സംഭാവന നല്‍കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാസ്‌കുകളും ടെസ്റ്റിങ് കിറ്റുകളും എത്തിക്കാനുള്ള പണമാണ് നടന്‍...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds