Author: Editorial Team

“സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്’: തരൂരിനെ പുകഴ്ത്തി സുധാകരൻ

തിരുവനന്തപുരം: ശശി തരൂരിനെ പുകഴ്ത്തി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. തരൂരിനോട് ഒരു ശത്രുതയും ഇല്ല. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചിട്ടില്ല. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധാകരൻ പറ‍ഞ്ഞു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് നടന്നത്. വ‍ർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരുമെന്ന് സുധാകരൻ...

Read More

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ നിയമ നടപടി; മുന്നറിയിപ്പുമായി വനംവകുപ്പ്

തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ നിയമ നടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് മേധാവി അറിയിച്ചു. പൂപറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ അടക്കമുള്ള നടപടികൾ...

Read More

തരൂർ സിപിഎമ്മിലേക്ക് വരുമോ? തനിക്ക് അറിയില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്‍റായതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയത് നല്ലകാര്യമാണെന്നും ഗോവിന്ദൻ പറഞ്ഞു. തരൂർ സിപിഎമ്മിലേക്ക് വരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് അത് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ...

Read More

ഖാര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് തരൂർ

തിരുവനന്തപുരം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ എംപി. കോണ്‍ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ വിമതനായിട്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വലിയ പിന്തുണ തനിക്ക് ലഭിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായം. ഖാർഗെ ഉപദേശം ചോദിച്ചാൽ പ്രകടനപത്രികയിൽ താൻ മുന്നോട്ട് വച്ച കാര്യങ്ങൾ നടപ്പാക്കാൻ പറയുമെന്നും തരൂര്‍...

Read More

സോണിയ ത്യാഗിയെന്ന് ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അഭിനന്ദനവുമായി നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. തരൂരിനും എല്ലാവിധ ആശംസകളും നേരുന്നു. ഒത്തൊരുമയോടെ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തരൂരുമായും മറ്റ് എല്ലാ നേതാക്കളുമായും ചർച്ച ചെയ്യും. വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് എല്ലാം നന്ദി അർപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിക്കായി സോണിയ ഗാന്ധി ത്യാഗം ചെയ്തെന്നും ഖാർഗെ...

Read More