വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
വാഷിംഗ്ടണ്‍ ഡിസി : ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 40 മില്യണ്‍ വിദ്യാർഥികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക . ഇതിനകം 8 മില്യണ്‍ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ഒക്ടോ: 17 തിങ്കളാഴ്ച ബൈഡൻ പറഞ്ഞു. ദീർഘകാലമായി കാത്തിരുന്ന ഫെഡറൽ വിദ്യാർഥി വായ്പ എഴുതിത്തള്ളൽ അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡൻ ഭരണകൂടം പുറത്തിറക്കി. ഫെഡറൽ സ്റ്റുഡന്റ് ലോണ്‍ റിലീഫ് അപേക്ഷയിൽ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമ്ന്നെതാണ് വിദ്യാർഥികൾക്ക് ഏറെ സന്തോഷം നൽകുന്നത് . ഇതിൽ കടം വാങ്ങുന്നയാളുടെ മുഴുവൻ പേര്, ജനനത്തീയതി, സോഷ്യൽ സെക്യൂരിറ്റി നന്പർ, ബൈഡന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വരുമാന ആവശ്യകതകൾ എന്നിവ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഓഫീസ് ഓഫ് ഫെഡറൽ സ്റ്റുഡന്റ് എയ്ഡ് (എഫ്എസ്എ) പറയുന്നത്, ഒൗദ്യോഗിക ഫോം ഓണ്‍ലൈനായി ടെസ്റ്റ് ആപ്ലിക്കേഷനുകൾ പ്രക്രിയ സുഗമമാക്കാൻ സഹായിക്കുമെന്ന്. ബീറ്റാ അപേക്ഷ സമർപ്പിക്കുന്നവർ പിന്നീട് വീണ്ടും സമർപ്പിക്കേണ്ടതില്ല. എഫ്എസ്എ പ്രകാരം ബീറ്റാ കാലയളവിൽ ആപ്ലിക്കേഷൻ ഓണും ഓഫും ലഭ്യമാകും. ആദ്യ ശ്രമത്തിൽ ഫോം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും സമർപ്പിക്കാം. അപേക്ഷിച്ചതിന് ശേഷം, ലോണ്‍ എടുക്കുന്നവർക്ക്് ഈ പ്രക്രിയയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് വിശദ വിവരങ്ങൾ ലഭിക്കും. വരുമാന പരിശോധന നൽകേണ്ടവർ ഡിപ്പാർട്ട്മെന്റിൽ നിന്നോ അവരുടെ ലോണ്‍ സർവീസറിൽ നിന്നോ ഹിയറിങിന് ഹാജരാകണം. ലോണിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ പ്രോസസിങ് കഴിഞ്ഞ് വിദ്യാർഥികളെ അറിയിക്കുമെന്ന് മെയിലിൽ സന്ദേശവും നൽകും. ലോണ്‍ പാസായി കഴിഞ്ഞാൽ ലോണ്‍ സർവീസർ വിവരം അറിയിക്കുകയും മറ്റു വിശദാംശങ്ങൾ നൽകുകയും ചെയ്യും.. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾക്കു നൽകിയ ഈ വാഗ്ദാനത്തെത്തുടർന്നു യുവജനങ്ങളുടെ വോട്ട് സ്വാധീനിക്കുവാൻ ബൈഡനു കഴിഞ്ഞിരുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡൻ ഭരണകൂടംഇതേ രഷ്ട്രീയ തന്ത്രമാണ് ഇപ്പോഴും പരീക്ഷയ്ക്കുന്നത്. ബൈഡൻ ഭരണകൂടം പുറത്തിറക്കിയ ഈ ഉത്തരവിനെ ചോദ്യം ചെയ്തു ആറ് റിപ്പബ്ലിക്ക് സംസ്ഥാന ഗവർണർമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ ഒഴിവാക്കുന്നത് അഡ്മിനിസ്ട്രേട്ടിവ് പ്രൊസിഡിയർ ആക്ട് വിയലേഷൻ ആണെന്നും, ബൈഡനു ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ അധികാര്യമില്ലെന്നും കോണ്‍ഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവർ...
Read More



