മാഗ് കർഷകശ്രീ അവാർഡ് അന്നമ്മ തോമസ്, എൽസി സൈമൺ എന്നിവർക്ക്
ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ ( മാഗ് ) ഹൂസ്റ്റണിൽ എല്ലാ വർഷവും നടത്തിവരാറുള്ള കർഷകശ്രീ അവാർഡ് ഈ വർഷവും ഒരു ആഘോഷമായി തന്നെ നടത്തുകയുണ്ടായി. മാഗിന്‍റെ കർഷകശ്രീയായി അന്നമ്മ തോമസ്, എൽസി സൈമൺ വാളാച്ചേരി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ബാബു മുല്ലശ്ശേരി, ചെയർമാനായും ജെയിംസ് തുണ്ടത്തിൽ, മോൻസി കുരിയാക്കോസ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള വിധികർത്താക്കളാണ് ഇരുപതോളം കൃഷിക്കാരിൽനിന്ന് ഷുഗർലാൻഡിലുള്ള അന്നമ്മ തോമസിനെയും നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയുടെ പത്നിയുമായ എൽസി സൈമനെയും തെരഞ്ഞെടുത്തത്, നാല്പതിലധികം പച്ചമരുന്നുകൾ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നൽകി ആദരിച്ചു. ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തിൽ അൻപതോളം ചേനകളും ഏലാദിവസവും മുപ്പതുമുതൽ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റുപച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട് . രണ്ടാം സ്ഥാനക്കാരി എൽസി വാളാച്ചേരി വിളവെടുപ്പിൽനിന്നു എല്ലാ ആഴ്ച്ചകളിലും ആറുമുതൽ പത്തുവരെ കുടുംബങ്ങൾക്ക് വിളവുകൾ സൗജന്യമായി നൽകുന്നു എന്ന കാരുണ്യ പ്രവർത്തികൂടി ചെയ്തുവരുന്നു. ഹൂസ്റ്റണിലെ പ്രമുഖ സംരംഭകരിലൊരാളായ റോയ് മാത്യുവാണ് സമ്മാനങ്ങൾ സംഭാവന ചെയ്തത്. മാഗ് പ്രസിഡന്‍റ് അനിൽ ആറന്മുള വിജയികൾക്ക് മലയാളി അസോസിയേഷൻ ഹാളിൽവച്ച് നടന്ന ചടങ്ങിൽ ആശംസകളും സമ്മാനങ്ങളും കാഷ് അവാർഡും നൽകി...
Read More



