Author: Azchavattom

കേരളം ആശങ്കയില്‍: അഞ്ച് ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഇടുക്കി: കേരളത്തെ ആശങ്കയിലാക്കി തീവ്രവാദ ഭീഷണിയുണ്ടെന്നു രസഹ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ഡാമുകളില്‍ സിസിടിവി സ്ഥാപിച്ച്‌ നിരീക്ഷണം ശക്തമാക്കും. അതിനായുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ ചെറുതോണിയിലും തിരുവനന്തപുരത്തുമായി വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ...

Read More

അനറ്റിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ഭക്ഷ്യക്കിറ്റില്‍ ഇനി മധുരപലഹാരങ്ങളും

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റില്‍ ഇനി മുതല്‍ മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തും. പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ കിറ്റില്‍ മധുരപലഹാരങ്ങളും ഉണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അനറ്റിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. ഭക്ഷ്യക്കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അനറ്റ് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കത്തെഴുതിയ വിവരം അറിഞ്ഞപ്പോള്‍ മകളെ വഴക്ക് പറഞ്ഞിരുന്നുവെന്ന് പിതാവ് പറഞ്ഞു. പല കുട്ടികളും പൈസക്കുടുക്ക പൊട്ടിച്ച്‌ സര്‍ക്കാരിന് പണം കൊടുക്കുമ്ബോള്‍ നീ ബിസ്‌ക്കറ്റിന് വേണ്ടി കത്തെഴുതുകയാണോ എന്ന് അവളോട് ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് വേണ്ടി മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വേണ്ടിയാണ് എന്നായിരുന്നു അവളുടെ മറുപടി. ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അനറ്റിന്റെ പിതാവ്...

Read More

രാമനാട്ടുകരയില്‍ അപകടം: രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര വാഹനാപകടനത്തിന് ശേഷം കവര്‍ച്ചാസംഘം രക്ഷപ്പെട്ട കാ‍ര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു ഒഴിഞ്ഞ പറമ്പില്‍ കാര്‍ കിടക്കുന്നതായി നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നിന്നുളള പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ഇതിനിടെ രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. റെയ്ഡില്‍ രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനാ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. അര്‍ജുന്‍ ആയങ്കിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്...

Read More

സൗദിയില്‍ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി

സൗദി അറേബ്യയില്‍ പുതുതായി 1,253 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,043 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,78,135 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,59,091 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആയി കുറഞ്ഞു. ഇതില്‍ 1,472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി...

Read More

യു.പിയില്‍ പ്രിയങ്ക നയിക്കുന്ന കോണ്‍ഗ്രസുമായും മായാവതിയുടെ ബിഎസ്പിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്

ലഖ്‌നൗ: വരുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ മായാവതിയുടെ ബി.എസ്‌.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌. ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്‌ക്കണം. ചെറുകക്ഷികളെ ആണ് വിശ്വസിക്കാന്‍ കൊള്ളാവുന്നത് എന്ന് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിലാകും യു.പി. നിയമസഭാ തെരഞ്ഞെടുപ്പ്‌. 2019 ല്‍ ബി.എസ്‌.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ആ പാര്‍ട്ടിയിലെ ചില നേതാക്കള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. 2017 ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ യു.പി. ജനത നിരാകരിച്ചു. യുപി ജനത കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞതാണെന്നും അഖിലേഷ് പറഞ്ഞു. 403 അംഗ യു.പി നിയമസഭയില്‍350 സീറ്റുകളാണു ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം വരുന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌ര നയിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. പാര്‍ട്ടിയുടെ ക്യാപ്‌റ്റന്‍ പ്രിയങ്കയാണ്‌. സഖ്യം സംബന്ധിച്ചു ചര്‍ച്ച നടത്തും. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യമിടുന്നത്‌ 300ന്‌ മുകളില്‍ സീറ്റുകളാണ്‌. ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ക്കു...

Read More

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified