ഫിലാഡൽഫിയ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലാഡൽഫിയയിൽ അന്തരിച്ചു.
പരേതന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ചൊവ്വാഴ്ച ഫിലാഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. രാവിലെ ഒന്പത് മുതൽ12 വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ സെന്റ് തോമസ് ഐഒസി സെമിത്തേരി സെക്ഷനിൽ സംസ്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006).
സംസ്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എം.കെ. കുര്യാക്കോസ്, അസി. വികാരി റവ.ഫാ. സുജിത് തോമസ് എന്നിവർ നേതൃത്വം നൽകും,
പുളിക്കച്ചിറ അപ്പാപ്പൻ എന്നറിയപ്പെട്ടിരുന്ന ഏബ്രഹാം വർഗീസ് 1938 ജൂൺ 22നാണ് എരുമേലിയിൽ ജനിച്ചത്. വ്യവസായിയും മികച്ച കർഷകനുമായി ജീവിതം നയിച്ച അദ്ദേഹം എരുമേലി മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ആയിരുന്നു.
1989ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഏലിയാമ്മ വർഗീസാണ് ഭാര്യ. മക്കൾ: എബ്രഹാം പി. വർഗീസ് (രാജു), തോമസ് വർഗീസ്, (ഷാജി), മിനി ജേക്കബ്, ജെസ്ലി അലക്സ്. മരുമക്കൾ: സാലി രാജു, പരേതയായ സിൽജി തോമസ്, വിജു ജേക്കബ്, അലക്സ് സൈമൺ (എല്ലാവരും യുഎസ്എ).