വന്നേരിയിലെ വളർന്നുവരുന്ന എഴുത്തുകാരൻ ഏഴിയിൽ അബ്ദുല്ലയുടെ പ്രോത്സാഹനാർത്ഥം, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളo പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. പുന്നയൂർക്കുളo നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ രണ്ടാമത് കവിതാസമാഹാരമായ ‘മൗനവാതിൽ പക്ഷി’ ഗുരുവായൂർ mla ശ്രീ. എൻ.കെ. അക്ബർ, അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ (കെ.ജി.കരുണാകരമേനോൻ സ്മാരക ഹാൾ) വച്ചു നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം പറഞ്ഞു. സമിതി വൈസ് പ്രസിഡണ്ട് ടി.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സമിതി ജഡ്ജിങ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകo പരിചയപ്പെടുത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, വന്നേരി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപിക അജിത എം. എസ്, വന്നേരി സ്‌കൂൾ മാനേജർ രമണി അശോകൻ നാലപ്പാട്ട്, ചോ. മുഹമ്മദുണ്ണി, ജാസ്മിൻ ഷഹീർ, അലി കണ്ണത്തയിൽ, ഹക്കീം വെളിയത്ത്, ഷബീർ അണ്ടത്തോട്, ഷീബ ദിനേശ് എന്നിവർ പ്രസംഗിച്ചു.

ജാതിക്കുമ്മി കവിതാ പുരസ്‌ക്കാര ജേതാവ് ടി.എം. ഡെറി പോളിനെ ചടങ്ങിൽ എൻ.കെ. അക്ബർ mla ആദരിച്ചു. പ്രകാശനത്തിന് മുമ്പായി കവിയരങ്ങ് അരങ്ങേറി.

ഏഴിയിൽ അബ്ദുള്ള മറുമൊഴിയും സക്കറിയ നന്ദിയും പറഞ്ഞു.