കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ നേതാവും തമിഴ്നാട് നിയമസഭ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയുടെ രാജ്യത്തെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണം കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് അടിസ്ഥാന മര്യാദയോ കൃതജ്ഞതയോ ഇല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് തങ്ങളുടെ മുൻ സഖ്യകക്ഷയായ കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

ബി.ജെ.പിയുടെ ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്നും എന്നാൽ ബി.ജെ.പിയുടെ ഈ തുടർച്ചയായ മുന്നേറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം കോൺഗ്രസ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.