മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഞായറാഴ്ചയായിട്ടും ഓഫീസിലെത്തി ഇന്ന് തന്നെ ചുമതലയേറ്റത്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി  സ്ഥലം മാറ്റി നിയമിച്ചുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിയമനവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് രത്തൻ യു ഖേൽക്കർ പുതിയ ചുമതലയേറ്റെടുക്കുന്നത്. ഖേൽക്കർ ചുമതലയേൽക്കുന്നതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്.