പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയുടെ നയതന്ത്ര സമീപനത്തിനും പരോക്ഷമായ പിന്തുണയുമായി കോൺഗ്രസ് എം.പി ശശി തരൂർ. വെറും വാക്കുകളേക്കാൾ പ്രവൃത്തിയിലൂടെയാണ് നയതന്ത്രം ശക്തമാകുന്നത് എന്നതിന് മാലിദ്വീപിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് പ്രശംസ. ഫ്ലെച്ചർ സ്കൂളിൽ സംസാരിക്കവെയാണ് തരൂർ ഈ വിഷയം പരാമർശിച്ചത്.

മാലിദ്വീപിൽ മുഹമ്മദ് മുയിസ്സു ‘ഇന്ത്യ ഔട്ട്’ കാമ്പയിനിലൂടെ അധികാരത്തിൽ വന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പിന്നീട് അവിടെയൊരു കുടിവെള്ള പ്രതിസന്ധി ഉണ്ടായപ്പോൾ ഇന്ത്യ എങ്ങനെയാണ് പ്രതികരിച്ചതെന്ന് ശശി തരൂർ ഓർമ്മിപ്പിച്ചു.