കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അതു ലക്ഷ്യം വച്ചാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയാൽ അതിൻ്റെ നീതിപൂർവമായ വിതരണം ഉറപ്പുവരുത്തുക എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.