പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാര്‍ഥികളെ ബംഗളൂരുവിൽ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശ്ശേരി കൊച്ചുതടത്തിൽ വീട്ടിൽ ജോസ്-സീമ ദമ്പതികളുടെ മകൻ ജസ്റ്റിൻ ജോസ് (21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവിൽ ഷാജി തോമസിന്റെയും സുനുവിന്റെയും മകൾ സ്റ്റെറിൻ എൽസ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബി.എസ്സി നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വർഷ വിദ്യാർഥി ആയിരുന്നു ജസ്റ്റിൻ. സ്റ്റെറിൻ രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയും. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം. ജസ്റ്റിന്‍റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്‍റെ സഹോദരങ്ങൾ: സ്റ്റെയ്ന, സ്റ്റെഫിയ.



