സണ്ണി കല്ലുപ്പാറ
വിധവയായിരുന്ന കല്യാണി ഏറെ സ്വപ്നം കണ്ടതാണ് അടച്ചുറപ്പുള്ള ഒരു വീട്. ആരോരും തുണയില്ലാത്ത തനിക്കും മക്കള്‍ക്കും ആ അമ്മ ആഗ്രഹിച്ചത് അതു മാത്രമാണ്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുക്കൂട്ടുതറയിലുള്ള കല്യാണിയുടെ സ്വപ്നത്തിന് കൂട്ടുനിന്നത് പഞ്ചായത്തും സുമനസ്സുകളുമായിരുന്നു. പക്ഷേ വിധി അവിടെയും തടസ്സമായി. പണത്തിന്റെ അഭാവം പണിയെ ബാധിച്ചു. വീടു പണി മുടങ്ങി.
ദൈവം അവിടെ കല്യാണിയുടെ സഹായത്തിന് എത്തിയത് മലയാളി അസോസിയേഷന് ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ രൂപത്തില്‍ കല്യാണിയുടെ മുന്നില്‍ എത്തിയത്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് അസോസിയേഷന് ഒപ്പം നിന്നതോടെ വീടെന്ന സ്വപ്നം വീണ്ടും കണ്ടു തുടങ്ങി കല്യാണി. പലവിധ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നിന്നുപോയ വീട് പണി പുനരാരാരംഭിക്കാന്‍ മാര്‍ക്ക് (മലയാളി അസോസിയേഷന് ഓഫ് റോക്ലാന്‍ഡ് കൗണ്ടി) മുന്നോട്ട് വരികയായിരുന്നു.
കല്യാണിയുടെ വാര്‍ഡ് മെമ്പര്‍ മറിയാമ്മ മാത്തുകുട്ടിയെ ‘മാര്‍ക്ക്’ കമ്മിറ്റി മെമ്പേഴ്സ് വഴി ബന്ധപ്പെടുകയും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം വീട് പണി തുടങ്ങാനുള്ള സഹായം നല്‍കാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. മാര്‍ക്കിന്റെ ധനസഹായം സെപ്റ്റംബര്‍ 15 ന് വാഡ് മെമ്പര്‍ വഴി കല്യാണിയെ ഏല്‍പ്പിച്ചതോടെ മുടങ്ങിയ വീട് പണി തുടങ്ങി.

മലയാളി അസോസിയേഷന് ഓഫ് റോക്ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ചാരിറ്റി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസോസിയേഷന് ആണ്. നമ്മുടെ ജന്മനാടായ കേരളത്തില്‍ കഷ്ട്ടപ്പെടുന്ന സാധുക്കളായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുക എന്നതാണ് ഈ അസ്സോസിയേഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 12 വര്‍ഷമായി എല്ലാ വര്‍ഷവും ഇതുപോലെയുള്ള പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷത്തെ ചാരിറ്റി ഡൊനേഷനിലേക്കു അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനും കേരളത്തില്‍ പോയി ലോക്കല്‍ അതോറിറ്റീസുമായി കോര്‍ഡിനേറ്റ് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം സമയം ചിലവഴിച്ച മാര്‍ക്കിന്റെ മുഴുവന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സും ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങള്‍ പ്രശംസനീയമാണ്.



