ഫയര്‍ഫോഴ്സ് എത്തി വാഹനം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി.ബംഗളൂരുവിലെ കമ്ബനിയിലുണ്ടായ ഐറ്റി പ്രൊഫഷണലും കൊല്ലം കൊടുമണ്‍ ഐക്കാട് സ്വദേശിയുമായ ഷൈബി എന്ന യുവാവാണ് അപകടത്തില്‍ നിന്നും അല്പത്തിലും രക്ഷപെട്ടത്.
അവധി കഴിഞ്ഞ് തിരിച്ചുപോകാനായി നൂറനാട് ഭാഗത്തുനിന്ന് ബംഗ്ലൂരുവിലേക്കുള്ള യാത്രക്കിടയില്‍ ഷൈബി ഗൂഗിള്‍ മാപ്പ് പിന്തുടര്ന്ന് കുടശനാടില്‍ നിന്നും വഴിതെറ്റി ആദിക്കാട്ടുകുളങ്ങര വഴി കരിമാന്‍കാവ് മറ്റപ്പള്ളി റബ്ബര്‍ എസ്റ്റേറ്റിലെ അപകടകരമായ മലഞ്ചെരുവിലേക്ക് കയറിപ്പോയി. വാഹനം തിരിക്കാനാകാതെ ചെങ്കുത്തായ സ്ഥലത്ത് 50 മീറ്ററോളം കയറിയ ശേഷമാണ് അപകടാവസ്ഥ മനസ്സിലായത്.
ഇന്റര്‍നെറ്റ് വഴി അടൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ സജാദ്, ഓഫീസര്‍മാരായ സാനിഷ്, ദീപേഷ്, ഹോം ഗാര്‍ഡ് പി.എസ്. രാജന് എന്നിവര്‍ സ്ഥലത്തെത്തി റോപ്പിന്റെ സഹായത്തോടെ വാഹനം താഴേക്കിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.



