യുദ്ധങ്ങളാൽ ഏറെ കലുഷിതമായ ലോകത്തിൽ, സ്‌നേഹവും നീതിയും, ഐക്യവും പുനഃസ്ഥാപിക്കണമെങ്കിൽ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ ആവശ്യമാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഈ ആത്മീയ ചിന്ത പറഞ്ഞത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ക്രിസ്തുവിൻ്റെ ഹൃദയം ഒരു വഴിയാണ്, അതൊരു ദാനമാണ്, അതൊരു കണ്ടുമുട്ടലാണ്. അവിടെ നമുക്ക് ആരോഗ്യകരവും സന്തോഷകരവുമായ രീതിയിൽ ആശയവിനിമയം നടത്താനും, ഈ ലോകത്ത് സ്നേഹത്തിൻ്റെയും നീതിയുടെയും രാജ്യം കെട്ടിപ്പടുക്കാനും കഴിയും. ക്രിസ്തുവിന്റെ തിരുഹൃദയത്തോട് നമ്മുടെ ഹൃദയങ്ങളെ ഐക്യപ്പെടുത്തുമ്പോൾ സാമൂഹികമായ ഈ അത്ഭുതം സാധ്യമാകുന്നു.”



