ഹൈദരാബാദിലെ പുഷ്പ 2 പ്രീമിയർ കാണാൻ ഇന്നലെ രാത്രി സന്ധ്യ തിയേറ്ററിൽ എത്തിയത് വൻ ജനാവലിയാണ്. അല്ലു അർജുൻ നേരിട്ട് തീയേറ്ററിലെത്തുമെന്ന വിവരം പുറത്തു വന്നതോടെ ഒരു വലിയ ജനക്കൂട്ടമാണ് തീയേറ്ററിന് പുറത്ത് തടിച്ചുകൂടിയത്.  ഇത് ഒടുവിൽ ദുരന്തത്തിലാണ് അവസാനിച്ചത്.

തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു 39 കാരിയായ ഒരു സ്ത്രീ മരിച്ചു. അവരുടെ മകൻ്റെ നില ഗുരുതരമായി തുടരുകയാണ്. കനത്ത സുരക്ഷയുടെയും പോലീസ് സംരക്ഷണത്തിൻ്റെയും അകമ്പടിയോടെയാണ് അല്ലു അർജുൻ ചടങ്ങിൽ എത്തിയത്.

ദിൽസുഖ് നഗർ സ്വദേശിനിയായ രേവതി (39) എന്ന യുവതിയും ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീ തേജ് (9), സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 ൻ്റെ പ്രീമിയർ ഷോ കാണാൻ ആർടിസി ക്രോസ് റോഡിലെ സന്ധ്യ 70 എംഎം തിയേറ്ററിലേക്ക് എത്തിയത്.