സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ. ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരിത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു.വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. 

സെപ്റ്റംബർ തുടക്കം കുറക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കൾക്കുള്ളത്. എന്നാൽ ഇന്ന് വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തുനില്ല. ഇന്നലെ നേരിയ ഇടിവിന് ശേഷം ഗ്രാം സ്വർണത്തിന് 6,695 രൂപയും പവൻ സ്വർണത്തിന് 53,560 രൂപയും എത്തിയിരുന്നു. ഇന്നും ഇതേ വിലയിലാണ്  വിപണി ആരംഭിക്കുന്നത്. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.