ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം.
സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.



