ഇടുക്കി: തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 6.6 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.



