നാട്ടില്‍ എത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ്‌ കടിച്ചു. തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ ചാക്കിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം.

തിടനാട് പ്രസിഡന്റ് വിജി ജോര്‍ജിനെയാണു പെരുമ്പാമ്പ്‌ കടിച്ചത്. വിജിയുടെ കൈത്തണ്ടയിലാണ് പാമ്പിന്റെ കടി. ഇതിനെത്തുടര്‍ന്നു രക്തം നിലയ്ക്കാതെ ഒഴുകി. പ്രസിഡന്റിനെ ചേര്‍പ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റി.