ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇതിനായി അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
‘കോവിഡിന്റെ രണ്ടാംതരംഗം ഡല്‍ഹിയെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാര്‍ഗമായ വ്യക്തി കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കോവിഡ് മൂലം ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഏകവരുമാനമായിരുന്ന അംഗം മരിച്ച കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അരവിന്ദ് കെജ്രിവാള് വിശദമാക്കി.
ഇത്തരം കുടുംബങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സഹായം യാതൊരു Deവിധത്തിലും തടസ്സപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.



