ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കട്ടപ്പനയ്ക്ക് കാറില്‍ സഞ്ചരിച്ച കുടുംബം തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുകയായിരുന്നു. കുളമാവ് അണക്കെട്ട് ഭാഗത്ത് എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് പുറത്തിറങ്ങി നോക്കുന്നതിനിടയില്‍ കാറില്‍ തീ ആളിപ്പടര്‍ന്നു.

വാഹനം ഓടിച്ചിരുന്നത് മരട് കുണ്ടന്നൂര്‍ സ്വദേശി ആന്റണി അമ്ബലത്തിങ്കലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും, മകളും ഒപ്പമുണ്ടായിരുന്നു. ഡാമിന് കാവല്‍ നിന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കാറില്‍ നിന്ന് എല്ലാവരും പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.