പെറുവിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ച്‌ ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍. നെയ്മറിന്റെ അസിസ്റ്റില്‍ 34ാം മിനിറ്റില്‍ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്്. അര്‍ജന്റീന കൊളംബിയ രണ്ടാം സെമി ഫൈനല്‍ വിജയികളാണ് ബ്രസീലിന്റെ എതിരാളികള്‍. നാളെ രാവില 6.30നാണ് അര്‍ജന്റീന കൊളംബിയ സെമി പോരാട്ടം. ഈ മത്സരത്തിലെ വിജയികളുമായി ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന കലാശപ്പോരില്‍ ബ്രസീല്‍ ഏറ്റുമുട്ടും.