കൊ​ച്ചി: പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാന്‍ പോകുന്ന കൊ​ച്ചി മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍​ക്ക് സ​മീ​പ​ത്തു​ള്ള കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി സ​മ​രം ന​ട​ത്തും. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​മ്ബോ​ഴു​ണ്ടാ​കു​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മ​ര​വു​മാ​യി സ​മീ​പ​വാ​സി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫ്ലാ​റ്റു​ക​ളു​ടെ സ​മീ​പ​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ല്‍ ഇ​തി​നോ​ട​കം വി​ള്ള​ല്‍ വീ​ണു ക​ഴി​ഞ്ഞു. ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ സം​ബ​ന്ധി​ച്ചും ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് പ​ട്ടി​ണി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

അതേസമയം, പല കുടുംബങ്ങളും പൊളിക്കല്‍ മൂലം തങ്ങളുടെ വീടുകളില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ട്. ഇവര്‍ എപ്പോള്‍ തിരിച്ചെത്താനാകുമെന്ന ആശങ്കയും പങ്ക് വെക്കുന്നുണ്ട്.