ന്യൂഡല്‍ഹി: അതിശൈത്യം തുടരുന്ന ഡല്‍ഹിയില്‍ തീവണ്ടി ഗതാഗതം താറുമാറായി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഡല്‍ഹിയ്ക്കു സമീപം വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കട്ടിയേറിയ മഞ്ഞ് മൂടിയതിനാല്‍ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട്. സിഎടി IIIബി സംവിധാനമുള്ള വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലാന്‍ഡിങ് നടത്തുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 30 തീവണ്ടികള്‍ വൈകിയോടുകയാണ്. റോഡില്‍ 50 അടിഅകലെയുള്ള കാഴ്ചകള്‍ പോലും വ്യക്തമല്ലാത്തതിനാല്‍ എമര്‍ജന്‍സി ലൈറ്റ് ഇട്ടാണ് വാഹനങ്ങള്‍ യാത്രചെയ്യുന്നത്. ഗ്രേറ്റര്‍ നോയ്ഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ആര് പേര്‍ മരിച്ചു. ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 2.2 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെല്‍ഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു.

ANI

@ANI

Latest temperature(minimum) figures: Lodhi Road at 2.2 degrees and Aya Nagar at 2.5 degrees. https://twitter.com/ANI/status/1211489010431905792 

ANI

@ANI

#UPDATE latest temperature(minimum) figures: Safdarjung at 2.6 degrees and Palam at 2.9 degrees. #Delhi

View image on Twitter
33 people are talking about this

ANI

@ANI

Indian Meteorological Dept: Temperatures at 5.30 am IST on 30th Dec 2019 and change in temperature in last 24 hours for major stations of North India:

View image on TwitterView image on Twitter
17 people are talking about this