ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ മന്‍സിയില്‍ ഹാനുക്ക ആഘോഷത്തിനിടെ എത്തിയ അക്രമിയുടെ കുത്തേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരു റബ്ബായിയുടെ വീട്ടില്‍ ആയിരുന്നു ആഘോഷം.

പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഓര്‍ത്തഡോക്‌സ് ജൂത പൊതുകാര്യ സമിതി അറിയിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാനൂ സംഭവം

അക്രമത്തിനു ശേഷം പ്രതി കാറില്‍ സ്ഥലം വിട്ടു. കാര്‍ നമ്പര്‍ മറ്റ് അതിഥികള്‍ പോലീസിനു നല്കി. പിന്നീട് അക്രമിയെ ന്യു യോര്‍ക്ക് സിറ്റിയിലെ ഹാര്‍ലത്തു നിന്നു പിടികൂടി. ആഫ്രിക്കന്‍ അമേരിക്കനാണു പ്രതി