ന്യൂ​ഡ​ല്‍​ഹി: ബോ​ളീ​വു​ഡ് താ​ര​ച​ക്ര​വ​ര്‍​ത്തി അ​മി​താ​ഭ് ബ​ച്ച​ന് ദാ​ദാ​സാ​ഹേ​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. സ്വര്‍ണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

1969-ല്‍ ‘സാത് ഹിന്ദുസ്ഥാനി’യില്‍ വേഷമിട്ടുകൊണ്ടായിരുന്നു ബച്ചന്‍റെ സിനിമാ അരങ്ങേറ്റം.
അഞ്ചുപതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തില്‍ നാലുതവണ ദേശീയപുരസ്‌കാരം നേടി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ 2007-ല്‍ ബച്ചനെ തേടിയെത്തി.