ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്നും അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയെ കടിച്ചു കീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.