തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയില്‍ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മുസ്ലീം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച്‌ ചേര്‍ത്തപ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ ആശങ്ക മനസ്സിലാക്കാന്‍ കഴിഞ്ഞു. യുഡിഎഫിന്റെ പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനകള്‍ അറിയിച്ചു.

അടുത്ത വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം സമര പരിപാടികള്‍ തീരുമാനിക്കും. ജനുവരി 13ന് എറണാകുളത്തും 18ന് കോഴിക്കോട്ടും യുഡിഎഫ് മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.